ഡബ്ലിൻ: കറന്റ് അക്കൗണ്ടുകൾക്ക് നിശ്ചിത ഫീസ് ഏർപ്പെടുത്താൻ അലീഡ് ഐറിഷ് ബാങ്ക്. പുതിയ പരിഷ്കാരങ്ങൾ ജൂലൈ 1 മുതൽ നിലവിൽ വരും. കറന്റ് അക്കൗണ്ട് ഉടമകൾക്ക് ആറ് യൂറോ ആയിരിക്കും പ്രതിമാസ ഫീസ് ആയി നൽകേണ്ടിവരിക.
നിലവിൽ കറന്റ് അക്കൗണ്ടുകൾക്ക് മൂന്ന് മാസത്തിൽ ഒരിക്കലാണ് ഫീസ് ഈടാക്കുന്നത്. മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ എന്നീ മാസങ്ങളിലാണ് ഫീസ് ഈടാക്കുക. ഇതിലാണ് എഐബി മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ ഒന്ന് മുതൽ പുതിയ ഫീസ് ഘടന നിലവിൽവരുമെങ്കിലും ആദ്യ ചാർജ് ജൂലൈ 31 ന് ആണ് ഈടാക്കുക.
Discussion about this post

