ഡബ്ലിൻ: യുവ നഴ്സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ കോടതി കുറ്റം ചുമത്തി. കഴിഞ്ഞ മാസം നടന്ന അപകടവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്.
ലിമെറിക്ക് ജില്ലാ കോടതിയിലാണ് കുട്ടിയെ ഹാജരാക്കിയത്. കുട്ടിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 18 ന് ആയിരുന്നു നഴ്സായ ഐൻ ഒ റെയ്ലിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
Discussion about this post

