ഗാൽവേ: ഗാൽവേ വെസ്റ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിൻ ഫെയ്ൻ. പാർട്ടിയുടെ ചെയർപേഴ്സണായ മാർക്ക് ലോഹനാണ് മത്സരിക്കുന്നത്. കൊന്നെമാരയിൽ നടന്ന കൺവെൻഷനിലാണ് പാർട്ടി സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. മുൻ സിറ്റികൗൺസിലർ ആണ് മാർക്ക്.
പ്രസിഡന്റ് കാതറിൻ കനോലിയുടെ മണ്ഡലം ആയിരുന്നു ഗാൽവേ വെസ്റ്റ്. പ്രസിഡന്റ് സ്ഥാനത്തയ്ക്ക് കനോലി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലം വീണ്ടും തിരഞ്ഞെടുപ്പിന് വേദിയാകുന്നത്. മെയിലാണ് ഇവിടെ തിരഞ്ഞെടുപ്പ്.
Discussion about this post

