ജയ്പൂർ : രാജസ്ഥാനിൽ മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് ജീവനോടെ തീ കൊളുത്തി കൊല്ലാൻ ശ്രമം . ഡിഗ്ഗി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽമണ്ഡ ഗ്രാമത്തിലെ ടോങ്കി മസ്ജിദിലാണ് സംഭവം .ഇമാം ആബിദ് അബ്ദുൾ റാഷിദാണ് പള്ളി ജീവനക്കാരനെ കുളിമുറിയിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് . നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് . സംഭവത്തിന് ശേഷം ഇമാം ഓടി രക്ഷപ്പെട്ടു.
യുവാവിന് ഏകദേശം 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. യുവാവിനെ ജയ്പൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇമാമും ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ പ്രകോപിതനായാണ് ഇമാം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

