ഡബ്ലിൻ: പലിശനിരക്ക് രണ്ട് ശതമാനത്തിൽ നിലനിർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്. വ്യാഴാഴ്ചത്തെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇറാനിലെ യുദ്ധം അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വിലക്കയറ്റം വർധിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രധാന പലിശനിരക്ക് രണ്ട് ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് തീരുമാനിച്ചത്.
എന്നാൽ സംഘർഷവും സാമ്പത്തിക അനിശ്ചിതത്വവും തുടർന്നാൽ അത് പലിശനിരക്ക് ഉയർത്താൻ യൂറോപ്യൻ സെൻട്രൽ ബാങ്കിനെ പ്രേരിപ്പിച്ചേക്കാം. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ യൂറോപ്പിൽ ഊർജ്ജ വിലകൾ വർധിക്കുന്നുണ്ട്. ഇതും പണപ്പെരുപ്പവും പലിശ ഉയരാൻ കാരണമാകും.
Discussion about this post

