ഡബ്ലിൻ: അയർലൻഡിൽ അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്ന് മെറ്റ് ഐറാൻ. എന്നാൽ അടുത്താഴ്ചയോടെ കാലാവസ്ഥ മാറും. ശക്തമായ കാറ്റും ഇടിമിന്നലുമാണ് അയർലൻഡിനെ കാത്തിരിക്കുന്നത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
നാളെ രാവിലെ നല്ല മഞ്ഞുള്ള കാലാവസ്ഥ അനുഭവപ്പെടും. തീരദേശമേഖലകളിലും മൂടൽ മഞ്ഞ് വ്യാപിക്കും. എന്നാൽ പിന്നീട് ശക്തമായ ചൂട് അനുഭവപ്പെടും. ഈ വാരത്തിലെ മറ്റൊരു വരണ്ട ദിനം ആയിരിക്കും ശനിയാഴ്ച. 17 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരും.
Discussion about this post

