ഡബ്ലിൻ: അയർലൻഡിൽ കുടിയൊഴിപ്പിക്കൽ വർധിച്ചു. കഴിഞ്ഞ വർഷം അവസാനപാദത്തിൽ 41 ശതമാനത്തിന്റെ വർധനവാണ് കുടിയൊഴിപ്പിക്കലിൽ ഉണ്ടായിട്ടുള്ളത്. ഈ വർഷം മാർച്ചിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനമാണ് കുടിയൊഴിപ്പിക്കൽ ഇത്രയും വർധിക്കാൻ കാരണം ആയതെന്നാണ് സൂചന.
റെസിഡെൻഷ്യൽ ടെനൻസീസ് ബോർഡിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വീടുകൾ ഒഴിയാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിൽ 65 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. 2025 അവസാനപാദത്തിൽ 3,226 കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ നൽകി.
Discussion about this post

