ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ നട്ട്ഗ്രോവ് ഷോപ്പിംഗ് സെന്റർ വിൽക്കുന്നു. 27.2 മില്യൺ യൂറോയാണ് പ്രാരംഭവില. കഴിഞ്ഞ ദിവസമാണ് ഷോപ്പിംഗ് സെന്റർ പ്രോപ്പർട്ടി അഡൈ്വസറായ സാവിൽസ് അയർലൻഡ് വിൽപ്പനയ്ക്ക് വച്ചത്.
മാനേജ്മെന്റ് കമ്പനിയുടെയും സെന്ററിന്റെ ഉപരിതല കാർ പാർക്കിന്റെയും നിയന്ത്രണവും സ്കീമിലെ 90 യൂണിറ്റുകളിൽ 66 എണ്ണവും വിൽപ്പനയ്ക്ക് വച്ചവയിൽ ഉൾപ്പെടുന്നു. ഏകദേശം 2,30,000 ചതുരശ്ര അടി വിസ്തീർണമാണ് ഷോപ്പിംഗ് സെന്ററിന് ഉള്ളത്. 12.5 ഏക്കർ വിസ്തൃതിയിൽ ആണ് ഇത് വ്യാപിച്ച് കിടക്കുന്നത്.
Discussion about this post

