ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായി പ്രതിഷേധം തുടരുന്നതിനിടെ റോഡുകളിലേക്ക് സൈന്യത്തെ അയക്കാൻ സർക്കാർ. പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ച റോഡുകളിൽ ഗതാഗതം പുന:സ്ഥാപിക്കുകയാണ് ലക്ഷ്യം. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രാവിലെ മുതൽ റോഡിന് തടസ്സം സൃഷ്ടിക്കുന്ന വലിയ വാഹനങ്ങൾ അവിടെ നിന്നും മാറ്റുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുമെന്ന് കെല്ലഗൻ അറിയിച്ചു. റോഡ് ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാർഡ നിലവിൽ സ്വീകരിക്കുന്നുണ്ട്. ഇവർക്ക് സൈന്യത്തിന്റെ സഹായം തേടാൻ നിയമ നിർമ്മാണം അനുവദിക്കുമെന്നും ജിം ഒ കെല്ലഗൻ കൂട്ടിച്ചേർത്തു.
Discussion about this post

