ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ വരുന്ന എഡ്ഡി ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തോട് അയർലൻഡിൽ എത്തുമെന്ന് മെറ്റ് ഐറാൻ. വെള്ളിയാഴ്ചയോട് കൂടി കാറ്റ് അയർലൻഡിൽ വീശിയടിക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഉൾപ്പെടെ എഡ്ഡി ചുഴലിക്കാറ്റ് കാരണം ആയേക്കാമെന്ന മുന്നറിയിപ്പും മെറ്റ് ഐറാൻ നൽകുന്നു.
മണിക്കൂറിൽ 100 കിലോ മീറ്റർ വേഗതയിൽ ആയിരിക്കും കാറ്റ് വീശിയടിക്കുക. കാറ്റിന്റെ ശക്തിയിൽ വാഹന യാത്രയ്ക്ക് ഉൾപ്പെടെ തടസ്സം നേരിടാം. അറ്റ്ലാൻഡിക്കിൽ നിന്നുമുള്ള ന്യൂനമർദ്ദം വെള്ളിയാഴ്ചയോടെ അയർലൻഡിൽ എത്താം. അയർലൻഡിന്റെ വടക്ക്-പടിഞ്ഞാറൻ മേഖല ലക്ഷ്യമിട്ടായിരിക്കാം ന്യൂനമർദ്ദത്തിന്റെ സഞ്ചാരം.
Discussion about this post

