കോളിവുഡ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സുന്ദർ സി പിന്നീട് സംവിധായകനും നടനുമായി വളർന്നു. തമിഴ് നടി ഖുഷ്ബുവിന്റെ ഭർത്താവ് കൂടിയാണ് അദ്ദേഹം . അവർ ഒരുമിച്ച് സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിലും ഖുശ്ബു ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. സിനിമയിലെ മികച്ച ജോഡികളായ ഇരുവരും ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി സുന്ദർ ഇത്തവണ മത്സരിക്കുന്നുമുണ്ട് . ഇപ്പോഴിതാ തങ്ങളുടെ സുഗമമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യത്തെ പറ്റി ഖുശ്ബും, സുന്ദറും മുൻപ് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
“ഞങ്ങളുടെ വിവാഹം നടക്കാൻ മുഴുവൻ കാരണവും ഞാനാണ്. ഞാൻ ഒരു നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയാണ്. ഞങ്ങളുടെ ക്ഷമയും മിതത്വവുമാണ് ഞങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന് കാരണം.”സുന്ദർ സി പറഞ്ഞു
, “ഒരേ സ്വഭാവമുള്ള ആളുകളെ വിവാഹം കഴിച്ചാൽ ജീവിതം ഒരു പോരാട്ടമാണ്. ഞങ്ങൾ രണ്ടുപേർക്കും വ്യത്യസ്ത വഴികളുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ ഒത്തുചേരുന്നത്. സുന്ദർ വളരെ ശാന്തനാണ്, അദ്ദേഹത്തിന് പ്രണയത്തിന്റെ സ്പെല്ലിംഗ് പോലും അറിയില്ല. ഞാൻ വളരെ റൊമാന്റിക് ആണ്,” ഖുഷ്ബു പറയുന്നു.

