ഡബ്ലിൻ: കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. 16 വയസ്സുള്ള ജൂലിയ ടാച്ചെയെ ആണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
കൗണ്ടി കാവനിലെ ബാലികോണലിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതെ ആയത്. ഏപ്രിൽ അഞ്ചിന് രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. ജൂലിയ അടിയ്ക്കടി ബ്ലാഞ്ചാട്സ്ടൗൺ, ബാൽബ്രിഗ്ഗൻ എന്നിവിടങ്ങളിൽ എത്താറുള്ളതായി കുടുംബാംഗങ്ങൾ വ്യക്തമാക്കി. 5 അടി 5 ഇഞ്ചാണ് കുട്ടിയുടെ ഉയരം. കറുത്ത മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളും കുട്ടിയ്ക്കുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 049 436 8800, 1800 666 111 എന്നീ നമ്പറുകളിലോ, അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടേണ്ടതാണ്.

