2005 നവംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ശിവകാശി. സംവിധായകൻ പേരരശു രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ആക്ഷൻ-ഫാമിലി സെന്റിമെന്റിനെ ആസ്പദമാക്കിയുള്ളതാണ്. ഈ ചിത്രത്തിൽ നടൻ ദളപതി വിജയാണ് പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഒപ്പം അസിൻ , പ്രകാശ് രാജ്, ഗീത. ലക്ഷണ, ശകുന്തള, രാജേഷ്, ശരണ്യ പൊൻവണ്ണൻ, വെങ്കട്ട് പ്രഭു, ദേവൻ, ബോബി, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പ്രശസ്ത നിർമ്മാണ കമ്പനിയായ ശ്രീ സൂര്യ മൂവീസിന്റെ നിർമ്മാതാവായ എ.എം. രത്നം ആണ് ഈ ചിത്രം നിർമ്മിച്ചത്. സംഗീതസംവിധായകൻ ശ്രീകാന്ത് ദേവയാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . ചിത്രത്തിലെന്നപോലെ ഗാനങ്ങൾക്കും ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചു. ഇപ്പോഴിതാ ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് സിനിമാ സംഘം ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഏപ്രിൽ 24 ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ടിവികെ നേതാവ് കൂടിയായ് വിജയ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങവേയാണ് ശിവകാശി വീണ്ടും റിലീസ് ചെയ്യുന്നത് .

