ഡബ്ലിൻ: രാജ്യവ്യാപകമായി വൻ ഗതാഗത തടസ്സം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വിമാന യാത്രികർക്ക് മുന്നറിയിപ്പുമായി ഡബ്ലിൻ വിമാനത്താവളം. സാധാരണ പുറപ്പെടുന്നതിനെക്കാൾ കുറച്ചുകൂടി നേരത്തെ പുറപ്പെടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എയർപോർട്ടിലേക്കുള്ള റോഡുകളിൽ പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്. ഇത് യാത്രികർ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തുന്നതിന് തടസ്സമുണ്ടാക്കും. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കൂടുതൽ സമയം ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും ഡിഎഎ പ്രസ്താവനയിലൂടെ അറിയിച്ചു.
Discussion about this post

