ഡബ്ലിൻ: അയർലൻഡിൽ പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള അടിയന്തിര മുന്നറിയിപ്പുകൾ ഫോൺ വഴി കൈമാറും. ഇതുമായി ബന്ധപ്പെട്ടുള്ള സംവിധാനം അടുത്ത വർഷം മുതൽ രാജ്യത്ത് പ്രവർത്തിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു.
മുന്നറിയിപ്പുകൾ നൽകുന്നതിനായുള്ള പബ്ലിക് വാണിംഗ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള സർവ്വീസ് വാങ്ങുന്നതിന് കമ്യൂണിക്കേഷൻസ് മന്ത്രി പാട്രിക് ഒ ഡോണോവൻ മന്ത്രിസഭയുടെ അനുമതി വാങ്ങിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഈ സംവിധാനം ഉപയോഗിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. ഇയോവിൻ ചുഴലിക്കാറ്റിന് പിന്നാലെ ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു.
Discussion about this post

