അർമാഗ്: പോർട്ട്ഡൗണിൽ ഓറഞ്ച് പരേഡിനെ ചൊല്ലിയുള്ള സംഘർഷം തുടരുന്നു. മൂന്നാം ദിവസമാണ് തർക്കം തുടരുന്നത്. ഇന്നും ഡസൻ കണക്കിന് പേർ ഗർവാഗി റോഡിൽ തടിച്ച് കൂടി. ഞായറാഴ്ച മുതലാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പ്രദേശത്ത് കൂടി പരേഡ് കടന്ന് പോകുന്നതിനെ പ്രദേശവാസികൾ തടയുകയായിരുന്നു.
സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രിസഭ പ്രശ്നം ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 1990 കളിൽ പരേഡ് കടന്ന് പോകുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇതുവഴിയുള്ള പരേഡിന് നിരോധനം കൊണ്ടുവരികയായിരുന്നു. 28 വർഷത്തിനിടെ ആദ്യമായി ഞായറാഴ്ച പരേഡിന് അനുമതി നൽകിയിരുന്നു. എന്നാൽ പ്രദേശവാസികൾ ഇതിനെ എതിർത്ത് രംഗത്ത് വരികയായിരുന്നു.

