ഡബ്ലിൻ: അതിർത്തിയ്ക്ക് സമീപം കാറിൽ നിന്നും ബോംബ് കണ്ടെത്തിയ കേസിൽ വിദ്യാർത്ഥിനി റിമാൻഡിൽ. കോടതി തുടർച്ചയായ ജാമ്യത്തോട് കൂടിയാണ് റിമാൻഡ് ചെയ്തത്. ജൂലൈയിൽ ആയിരുന്നു കിൽഡെയർ സ്വദേശിനി ഇസോബെല്ല പെറി സള്ളിവൻ കേസിൽ അറസ്റ്റിലായത്.
ഇസോബെല്ലയെ മോണാഘൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു റിമാൻഡ് ചെയ്തത്. ജൂലൈ 22 ന് കാരിക്മാക്രോസിലെ എൻ2 വിൽ ആയിരുന്നു സ്ഫോടക വസ്തുവുമായി യുവതി എത്തിയത്. ഇവർക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നവംബർ 12 ന് യുവതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
Discussion about this post

