ഡബ്ലിൻ: പുതിയ ബോയിലർ സ്ക്രാപ്പേജ് സ്കീമിനായി മന്ത്രിസഭയുടെ അനുമതി തേടും. പരിസ്ഥിതി മന്ത്രി ദരാഗ് ഒ ബ്രിയാനാണ് പദ്ധതി മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിക്കുക. സ്ക്രാപ്പ് ഓയിൽ, മണ്ണെണ്ണ ബോയിലറുകൾ എന്നിവ ഹീറ്റ് പമ്പുകൾ ഉപയോഗിച്ച് സ്ഥാപിക്കുന്നതിന് 2,000 യൂറോയുടെ ഗ്രാന്റ് ലഭ്യമാക്കും. നിലവിൽ ഹീറ്റ് പമ്പുകൾക്ക് 12,500 യൂറോവരെ ഗ്രാന്റ് ഉണ്ട്. ഇതിന് പുറമേയാണ് പുതിയ ഗ്രാന്റ്. ഇതുവഴി കുടുംബങ്ങൾക്ക് 14,500 യൂറോവരെ ലാഭിക്കാൻ കഴിയും.
ഊർജ്ജ ചെലവ് കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിനും കുടുംബങ്ങളെയും ബിസിനസുകളെയും സഹായിക്കുന്നതിനായാണ് മെച്ചപ്പെടുത്തിയ ഗ്രാന്റുകളോട് കൂടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതേക്കുറിച്ച് ബ്രിയാൻ കാബിനറ്റ് മന്ത്രിമാരോട് വിശദീകരിക്കും. മേൽപ്പറഞ്ഞ ഗ്രാന്റിന് പുറമേ 600 യൂറോ ബാറ്ററി ഗ്രാന്റും ഉണ്ടായിരിക്കും.

