കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു.അപകടത്തിൽ ഷൈനും, അമ്മയ്ക്കും , സഹോദരനും പരിക്കേറ്റു. തമിഴ്നാട്ടിലെ സേലത്ത് വച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടം . കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബെംഗളൂരുവിലേയ്ക്ക് ഷൈനിന്റെ ചികിത്സാർത്ഥമായിരുന്നു യാത്ര . അപകടം നടന്നയുടൻ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല .കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ.
Discussion about this post

