ഡബ്ലിൻ: അഭയാർത്ഥികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവുമായി കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകൾ. അയർലൻഡിൽ എയിഡ്സ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചുവെന്നും ഇതിന് കാരണം കുടിയേറ്റ ഗ്രൂപ്പുകൾ ആണെന്നുമാണ് പ്രചാരണം. ആളുകളെ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ഇതിൽ ഉയരുന്ന വിമർശനം.
അയർലൻഡിൽ എച്ച്ഐവി രോഗികളുടെ എണ്ണത്തിൽ 75 ശതമാനം വർധനവ് ഉണ്ടായി എന്നാണ് നിലവിൽ പ്രചരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണമെന്നും ഇവർ സ്ഥാപിക്കുന്നു. അതേസമയം അയർലൻഡിൽ രോഗ നിർണയം വർധിച്ചതായി നിലവിൽ ഡാറ്റകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
Discussion about this post

