ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുടെ സന്ദർശനവേളയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഏകോപിത ഭീഷണിയുടെ ഭാഗമായിട്ടാണ് സംഭവം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കെല്ലഗൻ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് കാതറിൻ കനോലിയുമായും പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനുമായും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഡ്രോണുകളുടെ സാന്നിധ്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഏകോപിത ഭീഷണിയുടെ ഭാഗമായിട്ടാണ് ഡ്രോണുകൾ എത്തിയത് എന്നും കെല്ലഗൻ പറഞ്ഞു.
Discussion about this post

