ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കാറിനടിയിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തെ ഒരു വീടിന് നേരെ ബോംബേറ് ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. പരിശോധനയിൽ കാറിന് അടിയിൽ പൈപ്പ് ബോംബ് ഉള്ളതായി കണ്ടെത്തി. ഇതോടെ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി. ശേഷം ബോംബ് സുരക്ഷിതമായി നിർവ്വീര്യമാക്കുകയായിരുന്നു.
Discussion about this post

