ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടിയെന്ന നേട്ടം വിട്ടുകൊടുക്കാതെ സിൻ ഫെയിൻ. ദി സൺഡേ ഇൻഡിപെൻഡന്റ്/ അയർലൻഡ് തിങ്ക്സ് നടത്തിയ സർവ്വേയിൽ ജനപ്രീതിയിൽ ഒന്നാമതായി തന്നെ തുടരുകയാണ് സിൻ ഫെയ്ൻ പാർട്ടി. 24 ശതമാനം പേരാണ് പാർട്ടിയെ പിന്തുണയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് മേരി ലൂ മക്ഡൊണാൾഡിന് 37 ശതമാനത്തിന്റെ പിന്തുണയുണ്ട്.
ഭരണകക്ഷികളിൽ ഒന്നായ ഫിൻ ഗെയ്ലിന് 17 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. ഭരണ കക്ഷിയായ ഫിയന്ന ഫെയിലിന് പിന്തുണ 20 ശതമാനം ആണ്. 34 ശതമാനം പേരാണ് സൈമൺ ഹാരിസിനെ പിന്തുണയ്ക്കുന്നത്. മീഹോൾ മാർട്ടിനെ 36 ശതമാനം പേരും പിന്തുണയ്ക്കുന്നു.
Discussion about this post

