കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്ക് ഈ മാസം തുറക്കും. ഡിസംബർ 20 ന് പാർക്ക് തുറക്കാനാണ് തീരുമാനം. പക്ഷിപ്പനിയെ തുടർന്ന് ഒക്ടോബറിൽ ആയിരുന്നു പാർക്ക് അടച്ച് പൂട്ടിയത്.
പത്ത് ആഴ്ചയ്ക്ക് ശേഷമാണ് പാർക്ക് തുറക്കുന്നത്. ഇതിന് മുന്നോടിയായി ഒരിക്കൽ കൂടി സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തും. സമഗ്രമായ ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളും രോഗ നിയന്ത്രണ നടപടികളും നടപ്പിലാക്കും. ഫോട്ട വൈൽഡ്ലൈഫ് പാർക്കിലെ എല്ലാ പക്ഷികളെയും രണ്ടുതവണ പക്ഷിപ്പനി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. പാർക്ക് ജൈവസുരക്ഷാ നടപടികളും നിരീക്ഷണ പ്രോട്ടോക്കോളുകളും നിലനിർത്തുന്നത് തുടരും. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഫോട്ട വൈൽഡ് ലൈഫ് പാർക്ക്. ക്രിസ്തുമസ് ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് പാർക്ക് തുറന്നത്.

