ഡബ്ലിൻ: മണ്ഡലകാലത്ത് അയപ്പ സ്വാമിയ്ക്ക് സമർപ്പണമായി ഐറിഷ് മലയാളി കെ. ആർ അനിൽ കുമാറിന്റൈ പുതിയ ആൽബം. ‘ ഉദിക്കാമലയിലുദിക്കും ഉത്രം നക്ഷത്രം ‘ എന്ന പേരിൽ നിർമ്മിച്ച ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു. പുതുപ്പള്ളിയിലെ ഉദിക്കാമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തെ ആസ്പദമാക്കിയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.
അനിൽകുമാർ തന്നെയാണ് ആൽബത്തിന്റെ രചനയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. കെ.പി പ്രസാദാണ് സംവിധാനം. ജയകൃഷ്ണൻ ഛായാഗ്രഹണവും എഡിറ്റിഗും നിർവ്വഹിച്ചു. റെഡ് മൂവീസാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ എട്ടാമത്തെ ആൽബമാണ് ഇത്. https://youtu.be/iPvjo5vHY-c
Discussion about this post

