കോഴിക്കോട്: പനിയും ഛർദ്ദിയും ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വടകര സ്വദേശിയായ ഫൈസലിന്റെ മകൾ ഡാന ഇഷാൻ (16) ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. അതേസമയം, കുട്ടിയുടെ ഉള്ളിൽ വിഷം ചെന്നതായും സംശയമുണ്ട്.
ഞായറാഴ്ച ഡാനയ്ക്ക് പനിയും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം . വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
Discussion about this post

