ഡബ്ലിൻ: അയർലൻഡിൽ ഈ അക്കാദമിക വർഷം 168 പുതിയ സ്പെഷ്യൽ ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 സ്കൂളുകൾക്കാണ് സ്പെഷ്യൽ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെ തന്നെ സ്കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ക്ലാസുകൾക്ക് അംഗീകാരം നൽകി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. കോർക്കിലെ സ്കൂളുകളിൽ 13 സ്പെഷ്യൽ ക്ലാസുകൾ ആണ് നടക്കുക. ടിപ്പററിയിലെ സ്കൂളുകളിൽ എട്ട് ക്ലാസുകളും, മീത്തിലെ സ്കൂളുകളിൽ എട്ട് ക്ലാസുകളും നടക്കും.
Discussion about this post

