ഡബ്ലിൻ: ലുവാസ് ലൈനിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട പദ്ധതിയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജികൾ. പ്രദേശത്തെ രണ്ട് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളാണ് പുതുതായി നിയമ നടപടി സ്വീകരിച്ചത്. ഇതോടെ പദ്ധതിയ്ക്കെതിരെ മൂന്ന് കേസുകളാണ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
ഫിൻഗ്ലാസിലെ ലുവാസ് ലൈനിന്റെ വിപുലീകരണം ആണ് നടക്കാനിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് നൽകിയ അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post

