ന്യൂഡൽഹി : ആർ എസ് എസ് – ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ . സൺ ഹയാന്റെ (ഉപമന്ത്രി) നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രതിനിധി സംഘമാണ് ഇന്ന് ബിജെപി ആസ്ഥാനം സന്ദർശിച്ചത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്കുള്ള അഭ്യർത്ഥന ചൈനീസ് ഭാഗത്തുനിന്നായിരുന്നു .ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്ങും പ്രതിനിധി സംഘത്തിൽ ചേർന്നു
ബിജെപിയും സിപിസിയും തമ്മിലുള്ള അന്തർ-പാർട്ടി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും, ബിജെപിയുടെ സംഘടനാകാര്യങ്ങളുമാണ് ചൈനീസ് സംഘം പ്രധാനമായും ഉന്നയിച്ചത്.അന്താരാഷ്ട്ര വകുപ്പിന്റെ വൈസ് മന്ത്രിയാണ് ചൈനീസ് സംഘത്തിന് നേതൃത്വം നൽകിയ സൺ ഹയാൻ. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘവുമായാണ് ഇവർ സംസാരിച്ചത്.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെയും സംഘം സന്ദർശിച്ചു.രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ചാണ് ചൈനീസ് പ്രതിനിധി സംഘം ഹൊസബാളെയെ കണ്ടത്.ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.

