ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ വ്യാപക പരിശോധന. അനധികൃതമായി താമസിച്ചുവരികയായിരുന്ന 234 പേരാണ് പോയ വർഷം അറസ്റ്റിലായത്. വിവിധയിടങ്ങളിലായി 187 പരിശോധനകളാണ് 2025 ൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് നടത്തിയത്.
2024 മായി താരതമ്യം ചെയ്യുമ്പോൾ അറസ്റ്റിലായവരുടെ എണ്ണത്തിൽ 169 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. പരിശോധനകളിൽ 76 ശതമാനവും. വടക്കൻ അയർലൻഡിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പ്രതികരിച്ചു.
Discussion about this post

