ഡബ്ലിൻ: പലസ്തീനായുള്ള സാമ്പത്തിക സഹായം വർധിപ്പിച്ച് അയർലൻഡ്. ഈ വർഷം 42 മില്യൺ യൂറോ സഹായമായി നൽകാനാണ് തീരുമാനം. കഴിഞ്ഞ വർഷം 36 മില്യൺ യൂറോയാണ് അയർലൻഡ് സഹായമായി നൽകിയത്.
വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈജിപ്തിനും ഗാസയ്ക്കും ഇടയിലെ റഫയിൽ മക്കെന്റി സന്ദർശനം നടത്തിയിരുന്നു. ഈ വേളയിൽ ആയിരുന്നു പ്രഖ്യാപനം.
Discussion about this post

