തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് തലച്ചോറിൽ രക്തസ്രാവം . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്ത്.
തിരുവനന്തപുരം ജില്ലാ ജയിലില്‍ റിമാന്റ് തടവുകാരനായി കഴിയുകയായിരുന്നു പി എസ് പ്രശാന്ത്. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത് . വിശദമായ പരിശോധനകൾക്ക് ശേഷം തലച്ചോറിൽ രക്തസ്രാവമുള്ളതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. പ്രശാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
2019ലെ ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാനാണ് പ്രശാന്തിന്റെ ഭരണകാലത്ത് ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് നല്‍കിയതെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. പ്രശാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്സിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ വർഷം പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശുന്നതിനായി ആഭരണങ്ങൾ അയയ്ക്കാൻ തീരുമാനിച്ചത് 2019 ലെ ശബരിമല സ്വർണ്ണ മോഷണം മറച്ചുവെക്കാനാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു . ക്രിമിനൽ വിശ്വാസ വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കുള്ള തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

