ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വാഹനാപകടം. സംഭവത്തിൽ 20 വയസ്സുള്ള യുവതിയ്ക്ക് ജീവൻ നഷ്ടമായി. ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാർ അപകടത്തിലായിരുന്നു യുവതിയ്ക്ക് ജീവൻ നഷ്ടമായത്. കാർ നിയന്ത്രണംവിട്ട് ഇടിയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റ യുവതിയ്ക്ക് സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമായി. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

