ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐഒസി) അയർലൻഡിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലായിരുന്നു ഓണത്തോട് അനുബന്ധിച്ചുള്ള കിറ്റ് വിതരണം നടന്നത്. അയർലൻഡ് കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.
കോഴിക്കോട് ജില്ലാ കോൺഗ്രസ് ഭാരവാഹിയും കോൺഗ്രസ് നേതാവുമായ എം. കെ സഞ്ജയ് പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി കുടുംബങ്ങൾക്കാണ് ഭാരവാഹികൾ കിറ്റുകൾ വിതരണം ചെയ്തത്.
Discussion about this post

