മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രക്കാരനായ കുട്ടിയ്ക്ക് ദാരുണാന്ത്യം. കെൽസിലെ ന്യൂജെന്റ്സ്ടൗണിൽ ഏകദേശം എട്ട് മണിയോടെയായിരുന്നു സംഭവം. കൗമാരക്കാരന്റെ മൃതദേഹം നാവനിലെ അവർ ലേഡീസ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കാറാണ് കുട്ടിയെ ഇടിച്ച് വീഴ്ത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. വാഹനങ്ങളുടെ ഡാഷ്ക്യാമുകളും പരിശോധിക്കേണ്ടതാണ്.
Discussion about this post

