ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ഇടിയും മഴയും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. തെക്ക്- കിഴക്കൻ കൗണ്ടികളിൽ ആയിരിക്കും ശക്തമായ മഴ ലഭിക്കുകയെന്നാണ് പ്രവചനം.
കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. നാളെ ഉച്ച മുതൽ മുന്നറിയിപ്പ് നിലവിൽ വരും. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിവരെയാണ് വാണിംഗുള്ളത്. ഈ കൗണ്ടികളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ സമയങ്ങളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

