ന്യൂയോർക്ക് : സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ താൻ പിന്തുണയ്ക്കില്ലെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി . ശനിയാഴ്ച മാൻഹട്ടനിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. വ്യക്തിപരമായി റാലിയെ പിന്തുണയ്ക്കുന്നില്ല, പക്ഷേ അത്തരമൊരു പരിപാടി റദ്ദാക്കാൻ നഗരത്തിന് അധികാരമുണ്ടെന്ന് താൻ കരുതുന്നില്ല എന്നാണ് മംദാനി പറയുന്നത്.
“ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്, മതേതര റിപ്പബ്ലിക്കിന്റെ ബഹുസ്വര സമൂഹമാണ് എന്നെ പഠിപ്പിച്ചത്. എങ്കിലും , സമീപകാലത്ത്, രാജ്യത്ത് കാണുന്ന ചില കാര്യങ്ങൾ അസ്വസ്ഥതയുണ്ടാക്കി. ഞാൻ വ്യക്തിപരമായി റാലിയെ പിന്തുണയ്ക്കുന്നില്ല, പക്ഷേ അത്തരമൊരു പരിപാടി റദ്ദാക്കാൻ നഗരത്തിന് ഒരു അധികാരവും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല,” മംദാനി പറഞ്ഞു.
അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത് . മറ്റ് നിരവധി ഹിന്ദു സംഘടനകളും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട് .

