ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലോകമെമ്പാടും വളരെ ആവേശത്തോടെ ആഘോഷിക്കുന്ന ഉജ്ജ്വലമായ ഉത്സവമാണിതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു . മലയാളത്തിലായിരുന്നു നരേന്ദ്രമോദിയുടെ കുറിപ്പ് . പ്രസിഡന്റ് ദ്രൗപതി മുർമുവും മലയാളികൾക്ക് ഓണാശംസകൾ നേർന്നു.
ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്.
ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ.
Have a wonderful Onam. This is a vibrant festival that is being marked all… pic.twitter.com/nESTbJWyKP
— Narendra Modi (@narendramodi) August 26, 2026

