താമരശ്ശേരി: കോടഞ്ചേരി സെൻ്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപിക അലീന ബെന്നി ജീവ നൊടുക്കാനിടയാക്കിയ സംഭവ ത്തിൽ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്ത് താമരശ്ശേരി വിദ്യാഭ്യാസജില്ലാ കമ്മിറ്റി താമര ശ്ശേരി ഡി.ഇ.ഒ. ഓഫീസിലേ ക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.
അലീന ബെന്നിയുടെ നിയമനാംഗികാര പ്രപ്പോസലിൽ അകാരണമായും ,അന്യായമായും വേണ്ടുന്ന നടപടികൾ കൈക്കൊള്ളാതെ മനപൂർവ്വം വച്ച് താമസിപ്പിച്ച താമരശ്ശേരി ഉപജില്ല വിദ്യാദ്യാസ ഓഫിസിലെ ക്ലർക്ക് ഷീജ, ഓഫീസ് പ്രവർത്തനങ്ങളിൽ മേൽനോട്ട വീഴ്ച്ച വരുത്തിയ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ് എന്നിവരുടെ ഓഫീസ് പ്രവർത്തനങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
അലീന ടീച്ചറിൻ്റെ ആത്മഹത്യയ്ക്ക് ശേഷമുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കാണിച്ച ശുഷ്കാന്തിയുടെ ആയിരത്തിലൊരു താൽപ്പര്യം അലീന ടീച്ചറിൻ്റെ നിയമനാംഗീകാര നടപടികളിൽ കാണിച്ചിരുന്നെങ്കിൽ ആ അധ്യാപിക ഇന്നും കേരളത്തിലെ അധ്യാപക സമൂഹത്തിൽ ഒരാളായി ഉണ്ടാകുമായിരുന്നുവെന്ന് ധർണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പറഞ്ഞു.