കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.അനാവശ്യ പബ്ലിസിറ്റി ആഗ്രഹിച്ച് നൽകിയ ഹർജിയാണിതെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാരൻ്റെ ഉദ്ദേശ്യങ്ങളുടെ ആത്മാർത്ഥതയെക്കുറിച്ച് സംശയം ഉന്നയിക്കുകയും ചെയ്തു.കൂടാതെ, വിഷയത്തിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടീസ് അയച്ചു. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി വി അജീഷാണ് ഹർജി നൽകിയത്. സിനിമ കണ്ടിരുന്നോയെന്നും വിജീഷിനോട് കോടതി ചോദിച്ചു.
വാദത്തിനിടെ, “സിനിമയ്ക്ക് സെൻസർ ബോർഡ് അംഗീകാരം നൽകിയില്ലേ? പിന്നെ എന്താണ് ആശയക്കുഴപ്പം?” എന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. ചിത്രവുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുത്തിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു .
വ്യക്തിപരമായ പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി സമർപ്പിച്ചതെന്ന് കോടതി ചോദിച്ചു. എമ്പുരാൻ ദേശവിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും മതപരമായ അസഹിഷ്ണുത വളർത്തുകയും ചെയ്തുവെന്ന് വിജേഷ് തൻ്റെ ഹർജിയിൽ വാദിച്ചു. പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും മോശമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം എമ്പുരാന് പ്രദര്‍ശനം തടയണമെന്ന ഹർജിയെ സംസ്ഥാന സർക്കാരും എതിർത്തു. ചിത്രത്തിനെതിരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി .
അതേസമയം വി.വി. വിജേഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരമൊരു അപേക്ഷ സമർപ്പിക്കാൻ ബിജെപി ആരെയും അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷനും വ്യക്തമാക്കിയിട്ടുണ്ട് .