ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോയിസ് പരിചരണത്തിനായി കാത്തിരിക്കുന്നത് 900 ത്തോളം സ്ത്രീകൾ. എച്ച്എസ്ഇ പുറത്തുവിട്ട കണക്കുകൾ പ്രകാരം 896 സ്ത്രീകളാണ് പരിചരണത്തിനായി കാത്തിരിക്കുന്നത്. നാല് ആശുപത്രികളിലെ കണക്കുകളാണ് ഇത്.
റോട്ടുന, ടാലറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ , കോർക്ക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ , കുംബെ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും പരിചരണം ലഭിക്കുന്നതിന് വേണ്ടിയാണ് കാത്തിരിപ്പ്. സെപ്റ്റംബർ അവസാനം വരെ റൊട്ടുന ആശുപത്രിയിൽ 369 സ്ത്രീകളായിരുന്നു വെയിറ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്.
ഇതിൽ 90 സ്ത്രീകൾ ഒമ്പത് മുതൽ 12 മാസം വരെ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. 63 പേർ ഒരു വർഷത്തിനിടെ കാത്തിരിക്കുന്നവരാണ്. എൻഡോമെട്രിയോസിസിനുള്ള ചികിത്സയ്ക്കായി 356 സ്ത്രീകളാണ് ടാലറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ളത്. കോർക്ക് യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിൽ 93 സ്ത്രീകൾ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. കൂംബെ ആശുപത്രിയിൽ വെയിറ്റിംഗ് ലിസ്റ്റിൽ 78 സ്ത്രീകളുണ്ട്.

