ഡബ്ലിൻ: അയർലൻഡിൽ മഴ തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ചവരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് ഏഴ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി.
കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൗണ്ടികളിൽ മഴ ലഭിക്കുന്നുണ്ട്. ഇതേ തുടർന്ന് മണ്ണ് നനഞ്ഞ് കിടക്കുകയാണ്. അതിനാൽ ഇനി പെയ്യുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാജ്യം മുഴുവൻ യെല്ലോ വിൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമാ കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

