ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ഫിയന്ന ഫെയിലിന് പിൻവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും പാർട്ടി നേതാവുമായ മീഹോൾ മാർട്ടിനെ കുറ്റപ്പെടുത്തി ഐറിഷ് ജനത. ഫിയന്ന ഫെയിലിന് അവസരം നഷ്ടമായതിന് കാരണം മീഹോൾ മാർട്ടിനാണെന്നാണ് 68 ശതമാനം വോട്ടർമാരും അഭിപ്രായപ്പെടുന്നത്.
ഞായറാഴ്ച പ്രസിദ്ധീകരിച്ച സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ് തിങ്ക്സ് പോളിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജിം ഗാവിനെ 14 ശതമാനം പേർ മാത്രമാണ് കുറ്റക്കാരനായി കാണുന്നത്. അഞ്ച് ശതമാനം പേർ പാർട്ടി ഡെപ്യൂട്ടി നേതാവ് ജാക്ക് ചേംബേഴ്സാണ് കുറ്റക്കാരൻ എന്ന് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ഫിയന്ന ഫെയിൽ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അവലോകന റിപ്പോർട്ട് അടുത്ത മാസം പ്രസിദ്ധീകരിക്കും.

