കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ് ലെെഫ് പാർക്കിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 7,00,000 യൂറോയാണ് നൽകുക. വംശനാശഭീഷണി നേരിടുന്ന ഐറിഷ് ജീവിവർഗങ്ങളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും.
അടുത്തിടെ പാർക്കിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം പാർക്ക് അടച്ചിടേണ്ട സ്ഥിതി വിശേഷവും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ സഹായം നൽകുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫോട്ട വൈൽഡ് ലൈഫ് പാർക്ക്. 100 ഏക്കർ വിസ്തൃതിയിൽ ഇത് വ്യാപിച്ച് കിടക്കുന്നു. 73 പക്ഷികളെയാണ് പാർക്കിൽ പക്ഷിപ്പനിബാധയെ തുടർന്ന് കൊന്നത്.
Discussion about this post

