ഓഫ്ലേ: കൗണ്ടി ഓഫ്ലേയിൽ വീടിന് തീപിടിച്ച് രണ്ട് മരണം. 60 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനായ ആൺകുട്ടിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ 50 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഫ്ലേയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഏഡെൻഡെറിയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഉടനെ ഫയർഫോഴ്സും മറ്റ് അടിയന്തിര സേവനങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

