വയനാട്: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷന് സെന്ററുകള്‍, പ്രൊഫണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വയനാട് കളക്ടർ പറഞ്ഞു.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ്.