തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയർ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. മാരാർജി ഭവനിൽ പാർക്ക് ചെയ്തിരിക്കുന്ന ബസുകളുടെ എഐ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗായത്രി ബാബുവിന്റെ പോസ്റ്റ് . നഗരത്തിൽ നാലെണ്ണം പാർക്ക് ചെയ്യാൻ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ രണ്ടെണ്ണം മേയറെ പൈലറ്റ് ചെയ്യുമെന്നും തുടർന്ന് 107 ബാക്കിയാണെന്നും ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണമെങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ലെന്നും ഗായത്രി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ സബ് അർബൻ മേഖലയെ നഗരത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വർധിച്ച് വീർപ്പുമുട്ടലുണ്ടാകും എന്നതാണ്. സബർബൻ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികൾക്കും ഗുണപ്രദമാകൂ. അതിനാലാണ് കരാറിൽ തന്നെ സബർബൻ സേവനം (പീക്ക് ടൈമിന് ശേഷം) നൽകാമെന്ന് പറഞ്ഞിട്ടുള്ളത്. പിന്നെ, തിരുവനന്തപുരം നഗരത്തിൽ KSRTC ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ,ആകെ മൂന്നോ നാലോ കിലോമീറ്റർ ആണ് നഗരത്തിനു പുറത്ത് സ്മാർട്ട് സിറ്റി ബസുകൾ ഓടുന്നത്. ബഹു.മന്ത്രി പറഞ്ഞത് തന്നെ കടം എടുത്താൽ “നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ?
നെടുമങ്ങാട് ഉള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ?” അതൊരു ചോദ്യമാണ്!ഇതെല്ലാം പറഞ്ഞ ശേഷവും, ഉൾകൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണു, പറ്റൂല്ലങ്കിൽ തിരിച്ചെടുത്തോളാൻ പറഞ്ഞത്..!!! അതൊരു ഒന്നൊന്നര പറച്ചിൽ ആയിരുന്നു ‘ എന്ന് മന്ത്രി ഗണേശിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട് ഗായത്രി .

