സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ സ്ഫോടനം . ആൽപൈൻ സ്കീ റിസോർട്ടിലെ ബാറിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.”അജ്ഞാതമായ കാരണങ്ങളാലാണ് സ്ഫോടനം ഉണ്ടായത്,” തെക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ വലൈസ് കാന്റണിലെ പോലീസ് വക്താവ് ഗെയ്റ്റൻ ലാത്തിയോൺ പറഞ്ഞു. വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് സ്ഫോടനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെ സ്ഫോടനം നടന്നത്. . സ്കീ റിസോർട്ടിൽ വിനോദസഞ്ചാരികൾ പതിവായി എത്തുന്ന സ്ഥലമാണിത്.ബാർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ ആളിക്കത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ എന്നിവ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങളും അന്വേഷണ പ്രവർത്തനങ്ങളും ഇപ്പോഴും തുടരുകയാണെന്നും അധികൃതർ പറഞ്ഞു.സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

