മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്ക്കിടെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നടി അഹാന കൃഷ്ണ. മുഖ്യമന്ത്രിയോടൊപ്പമുള്ള സെൽഫിയും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
അപ്രതീക്ഷിതമായ കണ്ടുമുട്ടൽ , ഏറെ സ്നേഹസമ്പന്നനായ . എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന വ്യക്തി ‘ എന്ന കുറിപ്പോടെയാണ് അഹാന ചിത്രം പങ്ക് വച്ചത് . മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.
ബിജെപി നേതാവ് കൂടിയായ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ വാക്കുകൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. മന്ത്രി വി ശിവൻ കുട്ടി അടക്കമുള്ളവരും ഈ സെൽഫി പങ്ക് വച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നാണ് മന്ത്രി ശിവന്‍കുട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.

Discussion about this post

