ന്യൂഡൽഹി : നിമിഷപ്രിയ കേസിൽ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ . യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ പ്രസിഡന്റ് അനുമതി നൽകിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം .
കുടുംബം നടത്തി വരുന്ന ശ്രമങ്ങൾ അറിയാമെന്നും , കുടുംബത്തിന് പിന്തുണ നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു . കഴിഞ്ഞദിവസമാണ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നൽകിയത്. ശിക്ഷ ഒരു മാസത്തിനികം നടപ്പാക്കിയേക്കും .
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് . 2017 ലാണ് യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊല്ലപ്പെട്ടത് . ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരിൽക്കണ്ട് മോചനം സാദ്ധ്യമാക്കാൻ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.